ഓൺലൈൻ ജോലി തട്ടിപ്പ് ; യുവതികൾ വെസ്റ്റ് എളേരി സ്വദേശിയായ 56 കാരനിൽ നിന്നും 22 ലക്ഷം രൂപ തട്ടിയെടുത്തു
വെള്ളരിക്കുണ്ട് : ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് യുവതികൾ 56 കാരനിൽ നിന്നും 22 ലക്ഷം രൂപ തട്ടിയെടുത്തു. വെസ്റ്റ് എളേരി സ്വദേശിയായ ചാണ്ടിക്കാണ് പണം നഷ്ടപ്പെട്ടത്. ചാണ്ടി നൽകിയ പരാതിയിൽ ആലപ്പുഴ സ്വദേശിനികളായ ദിയ ആനന്ദ്, മിറാഷ് മാത്യു എന്നിവർക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. ജൂൺ 15നും ജുലൈ2 നും ഇടയിലാണ് അകൗണ്ട് വഴി പണം നൽകിയത്. 22,30,625 രൂപയാണ് നൽകിയത്. തട്ടിപ്പ് മനസിലായതോടെ പരാതി നൽകുകയായിരുന്നു.
No comments