Breaking News

1.94 കിലോഗ്രാം കഞ്ചാവുമായി യുവാവ് കാസർഗോഡ് പോലീസിന്റെ പിടിയിൽ


കാസറഗോഡ് : കാസറഗോഡ് പ്രസ്സ് ക്ലബ്ബ് ജംഗ്ഷന് സമീപത്ത് വെച്ച് 1.94 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ഉളിയത്തടുക്ക,  ഷിറിബാഗിലു സ്വദേശി മുഹമ്മദ് അർഷാദാണ് (25) കാസറഗോഡ് പോലീസിന്റെ പിടിയിലായത്. 

കാസറഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീ ബിജോയ് പി ഐപിഎസിന്റെ മേൽനോട്ടത്തിൽ, കാസർഗോഡ് SI അഖിൽ പി പി, സിവിൽ പോലീസ് ഓഫീസർ സതീശൻ പി, ഡ്രൈവർ റിജിത്ത് എന്നിവരടങ്ങിയ ടീമാണ് പ്രതിയെ പിടികൂടിയത്.

No comments