കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കുടുംബശ്രീ സി.ഡി.എസ് വാർഷികം സമാപിച്ചു ചടങ്ങിൽ പ്രായമായ അമ്മമാരെ ആദരിച്ചു
കരിന്തളം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കുടുംബശ്രീ സി.ഡി.എസ് വാർഷികം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉത്ഘാടനം ചെയ്തു. കുടുംബശ്രീ എഡിഎംസി ഹരിദാസ് മുഖ്യഅതിഥിയായിരുന്നു. വാർഡ് മെമ്പർ പി ധന്യ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ കെ വി സീന, സി.ഡി.എസ് മെമ്പർമാരായ സി കെ രോഹിണി, പ്രസീത. കെ, വാർഡ് വികസന സമിതി കൺവീനർ ടി വി രത്നാകരൻ, പി.ടി.എ പ്രസിഡന്റ് സി ബിജു എന്നിവർ സംസാരിച്ചു. എസ്. എസ്. എൽ. സി, പ്ലസ് ടു ഉന്നതവിജയികളെയും,അരങ്ങ് കലോത്സവത്തിൽ ജില്ല സംസ്ഥാന വിജയികളെയും വിവിധ മേഖലകളിൽ കഴിവ് തെളിച്ചവരെയും അനുമോദിച്ചു. കുടുംബശ്രീയിലെ ഏറ്റവും പ്രായം കൂടിയ അമ്മമാരെ ആദരിച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങൾ, ബാലസഭാ കുട്ടികൾ, വയോജന കൂട്ടം പ്രവർത്തകർ, ഓക്സിലറി അംഗങ്ങൾ എന്നിവരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. അഖിൽ ചന്തേര, അഖിൽ ഞണ്ടാടി എന്നിവർ നയിച്ച നാടൻപാട്ട് ഉത്സവ അന്തരീക്ഷം സൃഷ്ടിച്ചു. വാർഡ് പ്രസിഡന്റ് പി കെ രമണി ആദ്ധ്യക്ഷയായ പരിപാടിയിൽ കെ വി ശാരിക സ്വാഗതവും സീനത്ത് നന്ദിയും പറഞ്ഞു
No comments