Breaking News

കാഞ്ഞങ്ങാട് ആശുപത്രി ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് അസ്വസ്ഥത; നിരവധി വിദ്യാർത്ഥികൾ ആശുപത്രിയിൽ


കാഞ്ഞങ്ങാട് നഗരം മധ്യത്തിലെ അമ്മയും കുഞ്ഞും ആശുപത്രി ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നിരവധി വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് നഗര മധ്യത്തിലെ ഒരു സ്വകാര്യ സ്കൂളിലെ കുട്ടികൾക്കാണ് ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് ഹോസ്ദുർഗ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 

ആശുപത്രിക്ക് തൊട്ട് സമീപത്താണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്. കുട്ടികൾ പറയുന്നത് അനുസരിച്ച് ആദ്യം പ്രദേശത്ത്  ദുർഗന്ധം പടർന്നു. അത് ശ്വസിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ചില കുട്ടികൾക്ക് തലകറക്കവും ചിലർക്ക് തലവേദനയും മറ്റ് ചിലർക്ക് നെഞ്ചെരിച്ചിലും അനുഭവപ്പെട്ടിട്ടുണ്ട്. 



No comments