Breaking News

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു


കാസറഗോഡ് : കാസറഗോഡ് നഗരത്തിൽ വർദ്ധിച്ചുവരുന്ന കവർച്ചകളെ പ്രതിരോധിക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും കാസറഗോഡ് ജില്ലാ പോലീസിന്റെ സഹകരണത്തോടെ കാസറഗോഡ് മർച്ചന്റ്സ് അസോസിയേഷൻ ബോധവൽക്കരണ പരിപാടി നടത്തി. കാസറകോട് ജില്ലാ പോലീസ് മേധാവി ബിജോയ് പി ഐപിഎസ്, DySP കൃഷ്ണൻ, ഇൻസ്‌പെക്ടർ ഷാജി പട്ടേരി, SI മാരായ സുരേഷ് ബാബു, അരവിന്ദ്, പി കെ അജിത്ത്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ ടി എ ഇല്യാസ്, സെക്രട്ടറി കെ ദിനേശ് തുടങ്ങിയവർ സംസാരിച്ചു.

No comments