Breaking News

വീടിനകത്ത് ഉറങ്ങി കിടന്ന വീട്ടമ്മ മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ചു പൈവളിഗെ, കുരുടപ്പദവിലെ ചോമു (64)വാണ് മരിച്ചത്


കാസർകോട്: വീടിനകത്ത് ഉറങ്ങി കിടന്ന വീട്ടമ്മ മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ചു. പൈവളിഗെ, കുരുടപ്പദവിലെ ചോമു (64)വാണ് മരിച്ചത്. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. കോൺക്രീറ്റ് വീടിനകത്തു ഉറങ്ങിക്കിടക്കുകയായിരുന്നു ചോമു ഏതോ ജീവിയുടെ കടിയേറ്റ് ഞെട്ടിയുണർന്ന് മുറിയിൽ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് സഹോദരനെ വിവരം അറിയിച്ചു. സഹോദരൻ ചോമുവിന്റെ കൈയിൽ പരിശോധിച്ചപ്പോഴാണ് മുറിവ് കണ്ടെത്തിയത്. പാമ്പിന്റെ കടിയാണെന്ന സംശയത്തിൽ വീട്ടിനകത്തെ മറ്റൊരു മുറിയിൽ പരിശോധിച്ചപ്പോഴാണ് മൂർഖൻ പാമ്പിനെ ചുരുണ്ടു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ചോമുവിന് പാമ്പു കടിയേറ്റുവെന്ന് ഉറപ്പായതിനെ തുടർന്ന് അയൽക്കാരുടെ സഹായത്തോടെ ദേർളക്കട്ടയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴി മധ്യേ മരണം സംഭവിച്ചു. തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ചോമുവിനെ കടിച്ച പാമ്പിനെ പാമ്പുപിടിത്ത വിദഗ്ധരെത്തി പടികൂടി വനം വകുപ്പിന് കൈമാറി. ഭർത്താവ് പരേതനായ മാങ്കു. മകൾ: അക്കു. മരുമകൻ: അഞ്ജു. സഹോദരങ്ങൾ:മത്താടി, ഐത്ത.

No comments