Breaking News

എളേരിയിലെ യുവി മോൻ്റെ ചികിത്സാ സഹായത്തിനായി ശ്രീമുത്തപ്പൻ ബസിൻ്റെ അഞ്ചാമത് കാരുണ്യയാത്ര നാളെ കൊന്നക്കാട് നിന്നും പ്രയാണമാരംഭിക്കും


വെള്ളരിക്കുണ്ട് : ഇതിനോടകം നിരവധി കാരുണ്യ യാത്രകൾ നടത്തി ഒരുപാട്  രോഗികൾക്ക് കൈത്താങ്ങായ ശ്രീ മുത്തപ്പൻ ബസ് സർവീസ് അഞ്ചാമത്തെ കാരുണ്യ യാത്ര നാളെ (ജൂലൈ 5 വെള്ളിയാഴ്ച) കൊന്നക്കാട് നിന്നും പ്രയാണം ആരംഭിക്കും.  ക്യാൻസർ രോഗം ബാധിച്ച് തലശ്ശേരി ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന എളേരിയിലെ നിധിന്റെ മകൻ യുവി നിധിന്റെ ചികിത്സക്കായി ആണ് മുത്തപ്പൻ ബസ് വെള്ളിയാഴ്ച്ച കൊന്നക്കാട് - കാഞ്ഞങ്ങാട് റൂട്ടിൽ കാരുണ്യയാത്ര നടത്തുന്നത്. വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക് കൊന്നക്കാട് വച്ച് ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം കാരുണ്യയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

ഒരു ജീവൻ രക്ഷിക്കാൻ മുഴുവൻ ആളുകളും കാരുണ്യ യാത്രയുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് ബസ് മാനേജ്മെൻ്റും ജീവനക്കാരും.

No comments