Breaking News

"പരപ്പ ടൗണിലെ ഭൂമി കയ്യേറ്റത്തിനെതിരെ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചില്ലെങ്കിൽ വില്ലേജ് ഓഫീസ് ഉപരോധിക്കും'; ഇന്ത്യൻ യൂത്ത് കോൺഗ്രസ് പരപ്പ ടൗൺ കമ്മിറ്റി രൂപീകരിച്ചു

പരപ്പ : കിനാനൂർ കരിന്തളം, ബളാൽ, കോടോംബേളൂർ പഞ്ചായത്തുകളുടെ സംഗമ ഭൂമിയായ പരപ്പ കേന്ദ്രീകരിച്ച് യൂത്ത് കോൺഗ്രസ് ടൗൺ കമ്മിറ്റി രൂപീകരിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സിജോ പി.ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ബിജു ചാമക്കാല, കുഞ്ഞികൃഷ്ണൻ കക്കാണത്ത്,കെഎസ്‌യു ജില്ലാ സെക്രട്ടറി കാശിനാഥ്, ജിജോ മുണ്ടാട്ടുചുണ്ടയിൽ, രവി തോടൻചാൽ, ഷെരീഫ് കാരാട്ട് , ഷനോജ് മാത്യു തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായി 

അമൽ ജോണി തുരുത്തിക്കാട്ട് (പ്രസിഡന്റ്), ഷമീം പുലിയംകുളം (വൈസ് പ്രസിഡണ്ട്), മഹേഷ് കുമാർ (സെക്രട്ടറി), ജയേഷ് പരപ്പ (ജോയിന്റ് സെക്രട്ടറി), ഷോമി മാത്യു (ട്രഷറർ), കാശിനാഥ്,ഷനോജ് മാത്യു,വിനു ക്ലായിക്കോട്, സുമേഷ് പട്ളം, ജിനിൽ ജിത്ത് കളരിക്കൽ, ജോഷി കുഴികണ്ടത്തിൽ, വിനു കനകപ്പള്ളി(എക്സിക്യൂട്ടീവ് കമ്മിറ്റി)തുടങ്ങിയവരെ തെരഞ്ഞെടുത്തു.

 പരപ്പടൗണിലെ ഭൂമി കയ്യേറ്റത്തിനെതിരെ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചില്ലെങ്കിൽ വില്ലേജ് ഓഫീസ് ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി യൂത്ത് കോൺഗ്രസ്‌ മുന്നോട്ടുപോകുമെന്ന്  യോഗം മുന്നറിയിപ്പ് നൽകി. മഹേഷ് കുമാർ സ്വാഗതവും ഷമീം പുലയംകുളം നന്ദിയും അറിയിച്ചു.

No comments