Breaking News

വയനാടിനായി ഒന്നിച്ച് കൈകോർത്ത്..; സഹായപ്രവർത്തനങ്ങളിൽ സജീവമായി നിഖില വിമലും തളിപ്പറമ്പ് കളക്ഷൻ സെന്ററിലാണ് സന്നദ്ധപ്രവർത്തകർക്കൊപ്പം നടി നിന്നത്



കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച ദുരന്തമാണ് വയനാട്ടിൽ നടന്നിരിക്കുന്നത്. ഇതിനോടകം 150ലേറെ ആൾക്കാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തി കഴിഞ്ഞത്. നിരവധി പേർ മണ്ണിനടിയിൽ പെട്ട് കിടക്കുകയാണ്. രക്ഷപ്പെടുത്തിയ നിരവധി പേർ ആശുപത്രികളിലും ക്യാമ്പുകളിലുമായി കഴിയുന്നുമുണ്ട്. ഇവർക്ക് വേണ്ടിയുള്ള അവശ്യസാധനങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും എത്തുകയാണ്. ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ ലോകത്ത് ശ്രദ്ധനേടുന്നുമുണ്ട്. അത്തരത്തിൽ നടി നിഖില വിമലിന്റെ ഒരു വീഡിയോയും പുറത്തുവരികയാണ്.

DYFI പ്രവർത്തകരുടെ മേൽനോട്ടത്തിൽ അവശ്യ സാധനങ്ങൾ ശേഖരിക്കുന്ന കളക്ഷൻ സെന്ററിൽ സജീവമായി പ്രവർത്തിക്കുന്ന നിഖിലയുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. തളിപ്പറമ്പ് കളക്ഷൻ സെന്ററിലാണ് രാത്രി ഏറെ വൈകിയും സന്നദ്ധപ്രവർത്തകർക്കൊപ്പം നടി നിന്നത്. നിഖിലയ്ക്ക് ഒപ്പം ഒട്ടനവധി DYFI പ്രവർത്തകരും സജീവമായി തന്നെ പ്രവർത്തിക്കുന്നുമുണ്ട്. സിനിമാ മേഖലയിൽ ഉള്ള നിരവധി പേരാണ് ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അറിയിച്ച് കൊണ്ട് രം​ഗത്ത് എത്തുന്നത്. 

No comments