ദേശീയപാതയിലെ കാര്യങ്കോട് പുഴക്ക് കുറുകെയുള്ള പുതിയപാലം വീണ്ടും ഗതാഗതത്തിന് തുറന്നു കൊടുത്തു. കാര്യംകോട് പഴയ പാലത്തിലെ തൂണുകള്‍ ചരിഞ്ഞ് അപകടവസ്ഥയില്‍ ആയതിനെ തുടര്‍ന്നാണ് പുതിയപാലം വീണ്ടും തുറന്നു കൊടുത്തത്. രണ്ടാഴ്ച മുമ്പ് തന്നെ പുതിയപാലം ഗതാഗതത്തിന് തുറന്നു കൊടുത്തിരുന്നുവെങ്കിലും പിറ്റേദിവസം തന്നെ ഇത് അടച്ചുപൂട്ടുകയായിരുന്നു. സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് പാലം അടച്ചുപൂട്ടിയത്. അതിനുശേഷം വാഹനങ്ങള്‍ കടന്നു പോകുന്നത് പഴയ പാലത്തിലൂടെയാണ്. ഈ പാലത്തിന്റെ തൂണ് ചരിഞ്ഞ് അപകടാവസ്ഥയിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ പാലം വീണ്ടും ഗതാഗതത്തിന് തുറന്നു കൊടുത്തത്. ഭാരം കയറ്റിയത് ഉള്‍പ്പെടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതയിലെ പ്രധാന പാലത്തിന്റെ തൂണുകള്‍ ചരിഞ്ഞ് അപകടാവസ്ഥയിലായത് വന്‍ ഭീഷണിയായിരുന്നു.
No comments