Breaking News

''സൗഖ്യം കർക്കിടകം '' കേരള കേന്ദ്ര സർവകലാശാല സോഷ്യൽ വർക്ക് പഠന വകുപ്പിന്റെയും കോളിയടുക്കം ഗവ. യു.പി. സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ധാന്യങ്ങൾ ഉൾപ്പെടുത്തി പോഷക സമൃദ്ധമായ ഭക്ഷണമൊരുക്കി


കോളിയടുക്കം: കേരള കേന്ദ്ര സർവകലാശാല സോഷ്യൽ വർക്ക് പഠന വകുപ്പിന്റെയും കോളിയടുക്കം ഗവ. യു.പി. സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ധാന്യങ്ങൾ ഉൾപ്പെടുത്തി പോഷക സമൃദ്ധമായ ഭക്ഷണമൊരുക്കി. സോഷ്യൽ വർക്ക് പഠന വകുപ്പിന്റെ ഫീൽഡ് വർക്കിന്റെ ഭാഗമായി സൗഖ്യം കർക്കിടകം എന്ന പേരിൽ നടക്കുന്ന ഒൻപത് ദിവസത്തെ പരിപാടിയിൽ കുട്ടികൾക്ക് ദിവസവും ഓരോ ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തും. അവസാന ദിവസം ചെറുധാന്യങ്ങൾ ഉൾപ്പെടുത്തിയുള്ള പായസം തയ്യാറാക്കി നൽകും. പിടിഎ പ്രസിഡന്റ് ടി. ശശിധരൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സി. ഹരിദാസൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് രാധക്കുട്ടി സംസാരിച്ചു. രജനി കെ സ്വാഗതവും രാജശേഖര നായിക് നന്ദിയും പറഞ്ഞു. കേരള കേന്ദ്ര സർവകലാശാല വിദ്യാർത്ഥികളായ കെ.ആർ ഹൃദ്യ, കെ. പ്രഭിജിത്ത് എന്നിവർ നേതൃത്വം നൽകി. ധാന്യങ്ങളുടെ ഊർജശ്രോതസുകൾ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സും നടക്കും.


No comments