Breaking News

ബ്രൗൺഷുഗറുമായി മധ്യവയസ്കനെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു


വളപട്ടണം : ബ്രൗൺഷുഗറുമായി മധ്യവയസ്കനെ വളപട്ടണം പോലീ സ് അറസ്റ്റ് ചെയ്തു. ചിറക്കൽ കാട്ടാമ്പള്ളി സ്വദേശി പി.ടി.റഹീമിനെയാണ് (54) എ സ്.ഐ.പി.ഉണ്ണികൃഷ്ണന്റെ നേതൃ ത്വത്തിൽ എസ്.ഐ.മാത്യു ഡെക്സൻ ഡിസിൽവ, എ.എസ്.ഐ. ഷാ ജി, സിവിൽ പോലീസ് ഓഫീസർ മാരായ കിരൺ, ജോർജ് എന്നിവര ടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.

രാത്രി 10 മണിയോടെ കോട്ടക്കുന്ന് പുതിയകാവ് റോഡിൽ വെച്ചാണ് 4.8 ഗ്രാം ബ്രൗൺഷുഗറുമായി പ്രതി പോലീസ് പിടിയിലായത്.പരിശോധനയിൽ ഇയാളിൽ നിന്നും 3,700 രൂ പയും രണ്ടുമൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു.

No comments