രുചിയൂറും ചക്കവിഭവങ്ങളുമായി കിനാനൂർ കരിന്തളം കുടുംബശ്രീ സി ഡി എസിന്റെ ചക്ക ഫെസ്റ്റ് ശ്രദ്ധേയമായി
കരിന്തളം: കിനാനൂർ - കരിന്തളം കുടുംബശ്രീ സി ഡി എസിന്റെ നേതൃത്യത്തിൽ അണ്ടോളിൽ നടത്തിയ ചക്ക ഫെസ്റ്റ് ശ്രധേയമായി. ചക്ക കൊണ്ടു ള്ള നൂറിലധികം വിഭവങ്ങളുമായാണ് അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ ചക്ക ഫെസ്റ്റിനെത്തിയത്. ചക്കപ്പായസം' ചക്കകുരു ഷെയ്ക്ക് മുളക് ഇട്ടത് ചക്ക വട. നെയ്യപ്പം ചക്ക മുക്ക് പുളിശ്ശേരി കുരു പുളിശേരി ചമ്മന്തി ച മിണി തോരൻ ഇടലി മടൽ അച്ചാർ ചക്ക കരു പുട്ട് ഉപ്പ്മാവ് മടക്കട ഇലയട കിണ്ണപ്പം 'ചമിണി ചമ്മന്തി ചവിണി ഫ്രൈ. ദോശ കേക്ക് ' പുഴുക്ക് കാരയപ്പം ജ്യൂസ് എന്നിങ്ങനെയാണ് വിഭവങ്ങൾ' ചക്ക ഫെസ്റ്റ് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ഉൽഘാടനം ചെയ്തു. ഉഷാ രാജു അധ്യക്ഷയായി. കെ. ശകുന്തള. ഉമേശൻ വേളൂർ പാറക്കോൽ രാജൻ ടി.പി. ശാന്ത കയനി മോഹനൻ ഷൈജമ്മ ബെന്നി . ഷീല പി.യു എന്നിവർ സംസാരിച്ചു.
No comments