അപകടത്തിൽപ്പെട്ട് പൊലീസ് ആശുപത്രിയിലെത്തിച്ച യുവാക്കളിൽ നിന്നും മയക്ക് മരുന്ന് പിടികൂടി
Lകാസറഗോഡ് : 1.91 ഗ്രാം MDMA യുമായി രണ്ടുപേർ കാസർഗോഡ് പോലീസിന്റെ പിടിയിൽ. ചെങ്കള നാലാംമൈൽ സ്വദേശി നുഹ്മാൻ C Z (23), എറണാകുളം കോതമംഗലം സ്വദേശി ജോയൽ ജോസഫ്(23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ നുഹ്മാന്റെ പക്കൽ നിന്നും 1.18 ഗ്രാമും ജോയൽ ജോസഫിന്റെ പക്കൽ നിന്നും 0.73 ഗ്രാമുമാണ് പിടികൂടിയത് കുഡ്ലു ഗ്രാമത്തിൽ ചൗക്കി എന്ന സ്ഥലത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കുപറ്റിയ ഇവരെ കാസറഗോഡ് ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ചതായിരുന്നു. അവിടെവച്ച് പെരുമാറ്റത്തിൽ അസ്വഭാവികത പ്രകടമായതിനാൽ ദേഹ പരിശോധന നടത്തിയപ്പോഴാണ് MDMA കൈവശം വച്ചതായി കാണപ്പെട്ടത്.
കാസറഗോഡ് ജില്ല പോലീസ് മേധാവി ശ്രീ ബിജോയ് പി ഐപിഎസിന്റെ മേൽനോട്ടത്തിൽ, കാസറഗോഡ് SI അനൂബ് പി, സിവിൽ പോലീസ് ഓഫീസർമാരായ സനൽ സി കെ, രജീഷ് കെ വി എന്നിവരെ അടങ്ങിയ ടീമാണ് പ്രതികളെ പിടികൂടിയത്.
No comments