'കാലിച്ചാമരത്ത് പൊതു ശൗചാലയം സ്ഥാപിക്കണം': ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയൻ കാലിച്ചാമരം യൂണിറ്റ് സമ്മേളനം സമാപിച്ചു
കരിന്തളം: കാലിച്ചാമരത്ത് പൊതു ശൗചാലയം സ്ഥാപിക്കണമെന്ന് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ സി ഐ ടി യു കാലിച്ചാമരം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സി ഐ ടി യു നീലേശ്വരം ഏരിയ കമ്മിറ്റി അംഗം പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ രാഘവൻ അധ്യക്ഷനായി. സി പി ഐ എം ലോക്കൽ സെക്രട്ടറി വരയിൽ രാജൻ. അഡ്വ. പി ലോജിത്ത്, കെ ശ്രീധരൻ, കെ ജനാർദ്ദനൻ, കെ വി ശ്രീജിത്ത് എന്നിവർ സംസാരിച്ചു. സി ലാലു സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ കുഞ്ഞികൃഷ്ണൻ (പ്രസിഡന്റ്), കെ വി രാജേന്ദ്രൻ (വൈസ് പ്രസിഡണ്ട്), സി ലാലു (സെക്രട്ടറി), കെ ഗിരീഷ് (ജോയിൻ്റ് സെക്രട്ടറി).
.
No comments