Breaking News

വെസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുങ്ങംചാലിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി


ഭീമനടി: വെസ്റ്റ് എളേരി മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം പുങ്ങംചാൽ പ്രിയദർശിനി ഹാളിൽ വച്ച് നടന്നു. യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് എ.വി. ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജോയ് ജോസഫ് സമ്മേളനം ഉൽഘാടനം ചെയ്തു. തൃക്കരിപ്പൂർ നിയോജക മണ്ഡലം ഇന്ത്യൻ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്  പ്രൊഫസർ ഷിജിത്ത് തോമസ് കുഴുവേലിൽ മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് നേതാക്കളായ അന്നമ്മ മാത്യു, മിനി ഫ്രാൻസിസ് , കെ കെ തങ്കച്ചൻ, കെ സി കുഞ്ഞികൃഷ്ണൻ ബിജു ഏലിയാസ്, സെബാസ്റ്റ്യൻ പാരടിയിൽ, അഗസ്റ്റിൻ മണലേൽ ജെയിംസ് മുതലായവർ പ്രസംഗിച്ചു. പി റ്റി  ജോസഫ് നന്ദി പ്രകാശിപ്പിച്ചു.




No comments