Breaking News

നീലേശ്വരം കാര്യങ്കോട് പുഴയ്ക്ക് കുറുകെയുള്ള പുതിയ പാലം തുറന്ന് കൊടുത്തു

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയായ നീലേശ്വരം കാര്യങ്കോട് പുഴയ്ക്ക് കുറുകെയുള്ള പുതിയ പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തു. 61 വര്‍ഷം പഴക്കമുള്ള പഴയ പാലം ഇനി ഓര്‍മയാകും. പകരം പടിഞ്ഞാറ് ഭാഗത്ത് പുതിയൊരു പാലം കൂടി വരും. കാസര്‍കോട് ജില്ലയില്‍ ദേശീയപാതയിലെ ഏറ്റവും വലിയ പാലമാണിത്. 302 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമുള്ള പുതിയ പാലത്തിന് 90 മീറ്റര്‍ നീളം കൂടുതലുണ്ട്. 3 വരി പാതയാണ് പാലത്തില്‍ ഉണ്ടാവുക.

 

No comments