Breaking News

മണ്ഡപം ഗ്രാമീണ ഗ്രന്ഥാലയം & വായനശാലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു


ചിറ്റാരിക്കാൽ : "ലഹരി അരുതേ.." എന്ന സന്ദേശം ഉയർത്തി മണ്ഡപം ഗ്രാമീണ ഗ്രന്ഥാലയം ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി. വായനശാല പ്രസിഡന്റ് ജെസ്സി ടോം അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് ലൈബ്രറി കൗൺസിൽ കൺവീനർ വിനോദ് പി ഡി പരിപാടി ഉദ്ഘാടനം ചെയ്തു. ചെബേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് അസിസ്റ്റന്റ് പ്രഫസർ ഷിജിത്ത് കുഴുവേലിൽ ലഹരി അരുതേ എന്ന വിഷയത്തിൽ സെമിനാർ നയിച്ചു. വായനശാല സെക്രട്ടറി ഷേർളി കളമ്പുകാട്ട്, ലിജി ബെന്നി എന്നിവർ സംസാരിച്ചു.

No comments