Breaking News

"ഹാർട്ട് അറ്റാക്ക് വന്നാൽ ആദ്യം എന്ത് ചെയ്യണം" കാരുണ്യ മെഡിക്കൽ സെന്റർ പരപ്പയുടെയും ടോപ് ടെൻ ക്ലബ്‌ പരപ്പയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു


പരപ്പ : കാരുണ്യ മെഡിക്കൽ സെന്റർ പരപ്പ യുടെയും ടോപ് ടെൻ ക്ലബ്‌ പരപ്പയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ഹാർട്ട് അറ്റാക്ക് വന്നാൽ ആദ്യം എന്ത് ചെയ്യണം എന്ന് വിഷയത്തിൽ (ജീവൻ രക്ഷാ ഉപാധി പരിശീലനം നേടിയ വളണ്ടിയർമാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ) ബോധവത്കരണ ക്ലാസ്സ്‌  ടാലാന്റ് സ്റ്റഡി സെന്റർ പരപ്പയിൽ വച്ചു നടത്തി. അടുത്തകാലത്ത് ഹൃദയാഘാതം മൂലം നിരവധി പേരാണ് പരപ്പയിലും സമീപപ്രദേശങ്ങളിലും മരിച്ചത്. പരിപാടിയിൽ  നിരവധി കുട്ടികളും നാട്ടുകാരും ക്ലബ് അംഗങ്ങളും പങ്കെടുത്തു.കാരുണ്യ മെഡിക്കൽ സെന്ററിലെ ഡോക്ടർ ധീരജ് ക്ലാസ്സ്‌ എടുത്തു തന്നു. ടോപ് ടെൻ സെക്രട്ടറി അജയകുമാർ സ്വാഗതം പറഞ്ഞു. ക്ലബ്ബ് മെമ്പർ ശ്രീകാന്ത് കുളത്തിൻ ങ്കാൽ  നന്ദിയും പറഞ്ഞു. ടാലന്റ് സ്റ്റഡി സെന്റർ അധ്യാപകരായ ജെയിംസ് മാഷ്, മനോഹരൻ മാഷ്, എന്നിവരും ടോപ് ടെൻ മെമ്പർമാരായ.. റോയ് പുത്തൻപുരക്കൽ, വിനോദ് തോടൻച്ചാൽ, രഞ്ജിത്ത് പരപ്പ, സുധീഷ്  കുളത്തിൻങ്കാൽ, ഇർഷാദ് പട്ടളം, നാരായണൻ പ്രതിഭാനഗർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.


No comments