Breaking News

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്


പാലക്കാട്: മണ്ണാർക്കാട് അലനല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാത്രി 7;45 ഓടെ അലനല്ലൂർ ഉണ്ണ്യാലിലാണ് സംഭവം. മണ്ണാർക്കാട് ഭാഗത്തുനിന്നും മേലാറ്റൂർ ഭാഗത്തേക്ക് പോകുന്ന കാറിനാണ് തീ പിടിച്ചത്. കരുവാരകുണ്ട് സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് വാഹനം നിർത്തിയതിനാൽ അപകടം ഒഴിവായി. നാട്ടുകാർ തീയണച്ചു. ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു.

No comments