Breaking News

പ്രഥമ സ്കൂൾ ഒളിംപിക്‌സിന്റെ പ്രചരണാർത്ഥം ബാനം ഗവ.ഹൈസ്‌കൂളിൽ ദീപശിഖ തെളിയിച്ച് പ്രതിജ്ഞ എടുത്തു

 


ബാനം: പ്രഥമ സ്കൂൾ ഒളിംപിക്‌സിന്റെ പ്രചരണാർത്ഥം ബാനം ഗവ.ഹൈസ്‌കൂളിൽ ദീപശിഖ തെളിയിച്ച് പ്രതിജ്ഞ എടുത്തു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ ദീപശിഖ കൊളുത്തി. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. തുടർന്ന് വടംവലി ദേശീയ ചാമ്പ്യൻ മണി മുണ്ടാത്ത് സ്കൂൾ വടംവലി ദേശീയ ചാമ്പ്യന്മാരായ അനാമിക ഹരീഷ്, പി.ശ്രാവണ എന്നിവർക്ക് ദീപശിഖ കൈമാറി. ഖൊ.ഖൊ ദേശീയ ചാമ്പ്യൻ വി.നിഖിൽരാജ് സംബന്ധിച്ചു. അനൂപ് പെരിയൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.വി വിജേഷ് സംസാരിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി സ്വാഗതവും സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.

No comments