Breaking News

13കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ റിട്ട. ഡോക്ടർക്കെതിരെ ചന്തേര പോലീസ് പോക്സോ കേസ് എടുത്തു




ചന്തേര: ചികിത്സക്കെത്തിയ 13 കാരി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ റിട്ട. ഡോക്ടർക്കെതിരെ പോക്സോ നിയമപ്രകാരം ചന്തേര പോലീസ് കേസെടുത്തു.തൃക്കരിപ്പൂർ തങ്കയത്തെ ഡോ.സി.കെ.പി.കുഞ്ഞബ്ദുള്ള (60) ക്കെതിരെയാണ് കേസെടുത്തത്. സ്റ്റേഷൻ പരിധിയിലെ 13 കാരിയുടെ പരാതിയിലാണ് കേസ്.ഇക്കഴിഞ്ഞ ഫെബ്രവരി മാസം അവസാന വാരത്തിലാണ് പരാതിക്കാസ്പദമായ സംഭവം. പനി പിടിച്ച് ചികിത്സക്കെത്തിയ പെൺകുട്ടിയെ കടന്നുപിടിച്ചുവെന്നാണ് പരാതി പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് കുട്ടി ബന്ധുക്കളോട് വിവരം പറയുകയും സ്കൂളിലും തുടർന്ന് ചൈൽഡ് ലൈനിലും പരാതി നൽകിയതിന് പിന്നാലെ പോലീസിൽ പരാതി എത്തുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചന്തേര പോലീസ് ഇന്നലെ വൈകുന്നേരത്തോടെ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. അതേ സമയം സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നു പോലീസ് പറഞ്ഞു.

No comments