നല്ലോംപുഴ സെക്ഷനിലെ ലൈൻമാനെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനെതിരെ ചിറ്റാരിക്കാലിൽ വൈദ്യുതി മേഖലയിലെ തൊഴിലാളികളുടെ ശക്തമായ പ്രതിഷേധം
ചിറ്റാരിക്കാൽ: കേടായ മിറ്റർ സ്ഥാപിച്ച് തിരിച്ചു വരികയായിരുന്ന നല്ലോംപുഴ സെക്ഷനിലെ ലൈൻമാൻ അരുൺ കുമാറിനെ ജിപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനെതിരെ വൈദ്യുതി മേഖലയിലെ തൊഴിലാളികളും ഓഫിസർമാരും പെൻഷൻകാരും സംയുക്ത പ്രതിഷേധം നടത്തി. ചിറ്റാരിക്കാൽ ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിലും പൊതു യോഗത്തിലും പ്രതി കൂല കാലാവസ്ഥയിലും നൂറു കണക്കിന് തൊഴിലാളികൾ അണിനിരന്നു. തുടർന്ന് നടന്ന പൊതു യോഗത്തിൽ KEEC ( INTUC) ജില്ലാ സെക്രട്ടറി കെ.വി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ( CITU) സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ജനാർദ്ദനൻ, കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം ഒ.വി. രമേഷ് , സി ഐ ടി യു ഏറിയാ സെക്രട്ടറി കെ.എസ്. ശ്രീനിവാസൻ, KEEF( എഐ സിടിയു) നേതാവ് സജി, കെ.എസ്.ഇ.ബി കോൺട്രാക്ട് വർക്കേർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, കെ.എസ്.ഇ.ബി പെൻഷനേർസ് കൂട്ടായ്മ ജില്ലാ പ്രസിഡണ്ട് ജോസഫ് കളരി മുറിക്കാൽ, കെ.എസ്.ഇ.ബി എംപ്ലോയീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി മെമ്പർ പി.സന്തോഷ് കുമാർ, കെ.എസ്.ഇ.ബി വർക്കേഴ് അസോസിയേഷൻ ( CITU) സംസ്ഥാന കമ്മറ്റി അംഗങ്ങളായ ശ്രീരാജ്, എന്നിവർ സംസാരിച്ചു. കെ. ശശിധരൻ സ്വാഗതവും കെ.എസ്.ഇ.ബി നല്ലൊംപുഴ അസി. എഞ്ചിനീയർ പി. രാജേഷ് നന്ദിയും രേഖപ്പെടുത്തി
No comments