Breaking News

പുതിയ നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സുകൾ സംഘടിപ്പിച്ച് കാസറഗോഡ് ജില്ലാ പോലീസ്


കാസറഗോഡ് : വർഷങ്ങളുടെ പഴക്കമുള്ള മൂന്ന് പ്രധാനപ്പെട്ട ക്രിമിനൽ നിയമങ്ങളും ജൂലൈ 1 മുതൽ മാറിയ സാഹചര്യത്തിൽ ,  പുതിയ നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സുകൾ നടത്തി ജില്ലാ പോലീസ്. പൊതുജനങ്ങളിൽ പുതിയ നിയമങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിൻറെ ഭാഗമായി ജില്ലയിലെ റസിഡൻസ് അസോസിയേഷൻ മെമ്പർമാർക്കും കാസർഗോഡ് മുൻസിപ്പാലിറ്റിയിലെ കൌൺസിലർമാർക്കും 01.07.24 തീയ്യതി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ചാണ്  ക്ലാസുകൾ സംഘടിപ്പിച്ചത്. കാസർകോട് ജില്ലാ പോലീസ് മേധാവി ബിജോയ്‌ പി ഐപിഎസ്, DySP എ വി ജോൺ, റിട്ടയേഡ് ജില്ലാ ജഡ്ജ് ശങ്കരൻ നായർ, കാസറഗോഡ്  സൈബർ സെൽ എസ് ഐ അജിത്ത്, കാസറഗോഡ് മുൻസിപ്പൽ കൗൺസിലർമാർ, റസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ, കാസറഗോഡ് ജില്ലാ പോലീസ് ലീഗൽ അഡ്വൈസർ വിനയകുമാർ എന്നിവർ സംസാരിച്ചു. 

ജൂലൈ 1 മുതൽ ഇന്ത്യൻ പീനൽ കോഡിന് (IPC) പകരം പുതിയ നിയമമായ ഭാരതീയ ന്യായ സംഹിത 2023 പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. പുതിയതായി നിലവിൽ വന്ന ഭാരതീയ ന്യായ സംഹിത 2023.ഭാരതീയ നാഗരിക സുരക്ഷാ സംഹിത 2023,ഭാരതീയ സാക്ഷ്യ അധിനിയം 2023 എന്നിവ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്യുന്നതും അന്വേഷണം നടത്തുന്നതും കോടതികളിൽ വിചാരണ നടത്തുന്നതും. ജൂലൈ 1 നു മുമ്പായി നടന്ന സംഭവങ്ങളിൽ ഇന്ത്യൻ ശിക്ഷ നിയമ പ്രകാരമായിരിക്കും കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. പുതിയ നിയമങ്ങൾ നിലവിൽ വരുന്നതിന് മുമ്പുള്ള കേസുകളിൽ തഥ്സ്ഥിതി തുടരും. മാറിയ സാഹചര്യത്തിൽ പുതിയ നിയമങ്ങൾ പ്രകാരം കേസുകൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും ജില്ലാ പൊലീസ് നടത്തി. പുതിയ നിയമങ്ങളെ കുറിച്ചുള്ള ക്ലാസുകൾ ജില്ലയിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും നൽകി കഴിഞ്ഞിട്ടുണ്ട്. ഡൽഹി ആസ്ഥാനമായുള്ള ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് & ഡവലപ്പ്മെൻറ് (BPR & D ) ലെ വിദഗ്‌ധർ പരിശീലിപ്പിച്ച മാസ്റ്റർ ട്രെയിനർമാർ ആണ് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ക്ലാസുകൾ നടത്തിയത്. ആദ്യപടിയായി പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസ്കാരേയും അഞ്ച് ബാച്ചുകളാക്കി ഓരോ ബാച്ചിനും മൂന്ന് ദിവസം വീതമാണ് പരിശീലനം നടത്തിയത്. അതിന് ശേഷം സബ്ബ് ഡിവിഷൻ തലത്തിൽ പൊലീസുകാരെ രണ്ടു ബാച്ചുകളാക്കി തിരിച്ച് പരിശീലനം നൽകിയിട്ടുണ്ട്. കേസുകൾ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ സാങ്കേതിക പരിശീലനം എല്ലാ സ്റ്റേഷനികളിലേയും പോലീസുകാർക്കും മൂന്ന് ദിവങ്ങളിലായി നൽകി കഴിഞ്ഞു.  പുതിയ നിയമത്തിൽ പല കുറ്റങ്ങൾക്കും കടുത്ത ശിക്ഷ നടപടികളാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. പുതിയ നിയമങ്ങൾ പ്രകാരം കേസുകൾ കൈകാര്യം ചെയ്യുന്നതിന് ജില്ലാ പൊലീസ് സുസജ്ജമാണ്.

No comments