Breaking News

മലബാറിലെ യാത്രാ ക്ലേശം പരിഹരിക്കണം കാഞ്ഞങ്ങാട് പോലുള്ള പ്രധാന സ്റ്റേഷനുകൾക്ക് അർഹമായ പ്രാധാന്യം നൽകണമെന്നാവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ കേന്ദ്ര റെയിൽവേ മന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകി


മലബാറിലെ യാത്രാ ക്ലേശം കുറക്കാനായ് അനുവദിച്ച പുതിയ ട്രെയിൻ മംഗലാപുരം വരെ നീട്ടണമെന്നും കാഞ്ഞങ്ങാട് പോലുള്ള പ്രധാന സ്റ്റേഷനുകൾക്ക് അർഹമായ പ്രാധാന്യം നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകി. 

പുതുതായി മലബാറിലേക്ക് അനുവദിച്ച ട്രെയിൻ നമ്പർ- 06031/06032 SRR-CAN-SRR അൺ റിസർവ്ഡ് എക്സ്പ്രസ് കാസർഗോഡ് (KGQ)/മംഗലാപുരം(MAQ) വരെ നീട്ടണമെന്ന്  ആവശ്യപെട്ടു കൊണ്ടും തീരെ അവഗണിക്കപെട്ടു കിടക്കുന്ന കാസറഗോഡ് മണ്ഡലത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനായ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന്റെ ആവശ്യങ്ങൾ സംബന്ധിച്ചും കേന്ദ്ര മന്ത്രിക്കു പ്രൊപോസൽ നൽകി നേരിട്ട് കണ്ടു ചർച്ച നടത്തി.


കാസറഗോഡ് പ്രദേശത്തെ സാധാരണ ട്രെയിൻ യാത്രക്കാരുടെ കഷ്ടപ്പാടുകൾക്കുള്ള ഒരു പ്രതിവിധിയായിരിക്കും ഇത് . ഈ സമയങ്ങളിൽ ഓടുന്ന മംഗള നേത്രാവതി എക്‌സ്പ്രസ് ട്രെയിനുകളുടെ തിരക്ക് കുറയ്ക്കാൻ ഷൊർണൂർ മുതൽ കാസർഗോഡ് വരെയുള്ള യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനപ്പെടുമെന്നതിനാൽ  നിലവിൽ കാസർകോട് നിയോജക മണ്ഡലത്തിൽ, വൈകുന്നേരം 5 മണിക്ക് ശേഷം ട്രെയിൻ യാത്രാ സൗകര്യമില്ലാത്ത, വടക്കൻ കേരളത്തിലെ ഏറ്റവും അറ്റത്തുള്ള കാസർഗോഡ് അല്ലെങ്കിൽ മംഗലാപുരം വരെ പ്രസ്തുത തീവണ്ടി നീട്ടണമെന്ന് മന്ത്രിയെ കണ്ടു നേരിട്ട് അഭ്യർത്ഥിച്ചു. 

മാത്രമല്ല, വന്ദേ ഭാരത് ട്രെയിനുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട്, കാസർകോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകളിൽ വെള്ളം നിറയ്ക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്, ഈ സംവിധാനവും മറ്റും മറ്റ് ട്രെയിനുകൾക്ക് ഉപയോഗിക്കാൻ പരിഗണിക്കാവുന്നതാണെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.. മണ്ഡലത്തിലെ പ്രധാന സ്റ്റേഷനായ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനും മറ്റു സ്റ്റേഷനുകൾക്കും പൊതുവായുള്ള വിഷയങ്ങൾ സംബന്ധിച്ചു ബന്ധപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുമെന്നും അനുകൂലമായ തീരുമാനം ഉണ്ടാവുമെന്ന് മന്ത്രി അറിയിച്ചത് സന്തോഷവും പ്രതീക്ഷയും നൽകുന്നുവെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി പറഞ്ഞു 


No comments