Breaking News

"മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം " പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പെരിയങ്ങാനം സ്വദേശിനി കെ ആരതിയെ ആദരിച്ചു


കരിന്തളം : മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കരിന്തളം പഞ്ചായത്തിലെ പെരിയങ്ങാനത്ത് താമസിക്കുന്ന കെ ആരതിയെ ബിജെപി നേതാക്കൾ വീട്ടിൽ ചെന്ന് ആദരിച്ചു. നിലവിൽ തൃശ്ശൂർ ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽ പഠിക്കുകയാണ് ഈ വിദ്യാർഥിനി. ഇത്തരം വിദ്യാർത്ഥികൾക്ക് രാഷ്ട്ര പുരോഗതിയിൽ നിർണായക പങ്കുവഹിക്കാൻ കഴിയുമെന്നും, കൂടുതൽ വിദ്യാർത്ഥി_ വിദ്യാർത്ഥിനികൾ കരിന്തളം പഞ്ചായത്തിൽ നിന്നും ഇനിയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് മുന്നോട്ട് വരാൻ സാധിക്കട്ടെ എന്നും ബിജെപി നേതാക്കൾ അഭിപ്രായപ്പെട്ടു. മധു വട്ടി പുന്ന, സുകുമാരൻ, ദാമോദരൻ, എസ് കെ ചന്ദ്രൻ, അരുൺ കുമ്പളപള്ളി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

No comments