തെരുവ് നായ ശല്യത്താൽ വീർപ്പ്മുട്ടി പരപ്പ ടൗൺ ഇതിനോടകം നിരവധി ആളുകളെ തെരുവുനായകൾ അക്രമിച്ചു
പരപ്പ : പരപ്പ ടൗണിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായകളുടെ എണ്ണം വർദ്ധിച്ച് വരുന്നു. പട്ടികൾ കൂട്ടത്തോടെ പരപ്പ സ്കൂളിൻ്റെ ഗേറ്റിനു മുന്നിൽ തമ്പടിക്കുന്നു. സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്ക് ഭീഷണിയാണിത്. കൂട്ടത്തോടെ എത്തുന്ന പട്ടികൾ ആളുകളെ കടിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം റോഡിലുടെ നടന്നു പോകുമ്പോൾ പരപ്പയിലെ വ്യാപാരി വി. നാരായണൻ, വിനോദ് പന്നിത്തടം രണ്ട് ദിവസം മുമ്പ് ക്ലായിക്കോടിലെ മുഹമ്മദ് അതിനുമ്പ് ബസ്സ് കാത്ത് നിന്ന ഒരു സ്ത്രീയേയും തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചു. പട്ടി കടിച്ചാൽ എടുക്കേണ്ട മരുന്ന് ചിലത് മാത്രമേ അടുത്തുള്ള ആശൂപത്രികളിൽ ഉള്ളു കാഞ്ഞങ്ങാട് ജില്ലാ ആശൂപത്രിയിലും മരുന്ന് കിട്ടാനില്ല ഒന്നുകിൽ പുറത്ത് നിന്ന് വാങ്ങണം അതിന് നല്ല വില കൊടുക്കണം. അല്ലെങ്കിൽ പരിയാരത്തോ. കാസർഗോഡ് താലൂക്ക് ആശുപത്രിയേയോ ആശ്രയിക്കേണ്ട അവസ്ഥയാണ് ഉള്ളത് അടിയന്തരമായി പഞ്ചായത്തുകൾ മുൻകൈയെടുത്ത് ചികിത്സയ്ക്കാവിശ്യമായ എല്ലാ മരുന്നുകളും അടിയന്തിരമായി പഞ്ചായത്ത് കമ്മ്യുണിറ്റി ഹെൽത്ത് സെൻ്ററിൽ കൂടി എത്തിക്കാനവശ്യമായ നടപടി സ്വീകരിക്കണമെന്നും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ ശല്യം ഇല്ലാതാക്കാൻ പഞ്ചായത്ത് അധികൃതർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു
No comments