നിർമ്മാണം തുടങ്ങി വർഷം നാല് ആയിട്ടും പണി പൂർത്തിയാവാത്ത കുമ്പളപ്പള്ളി പാലത്തിൻ്റെ പണി ഉടൻ പൂർത്തീകരിക്കണം ; സ്ക്കൂൾ പി ടി എ
കരിന്തളം: നിർമ്മാണം തുടങ്ങി വർഷം നാല് ആയിട്ടും പണി പൂർത്തിയാവാത്ത കുമ്പളപ്പള്ളി പാലത്തിൻ്റെയും അപ്രോച്ച് റോഡിൻ്റെയും പണി ഉടൻ പൂർത്തികരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്ന് കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂൾ വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. കിനാനൂർ -കരിന്തളം പഞ്ചായത്തിലെ കുമ്പളപ്പള്ളിയിൽ. കാസർഗോഡ് വികസന പാക്കേജിൽ 2019- 2020 പദ്ധതിയിൽ ഉൾപ്പെടുത്തി കുമ്പളപ്പള്ളി - ഉമിച്ചി പൊയിൽ കോളനി റോഡിൽ കുമ്പളപ്പള്ളി ചാലിന് കുറുകേ 499 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന പാലത്തിൻ്റെ തറക്കല്ലിടൽ 2020 സെപ്റ്റംബർ 19 നാണ് നടന്നത് . ഒന്നര വർഷത്തിനുള്ളിൽ തീർക്കും എന്ന് പറഞ്ഞ പണി വർഷം നാല് ആയിട്ടും പാലത്തിൻ്റെയും അപ്രോച്ച് റോഡിൻ്റെയും പണി പൂർത്തിയായിട്ടില്ല. പാലം യാഥാർത്ഥ്യമായാൽ ഉമിച്ചിപൊയിൽ, കാറളം തുടങ്ങിയ കോളനി നിവാസികൾക്കും കുമ്പളപ്പള്ളി, മുർഖൻ വള്ളി, കാട്ടിപ്പൊയിൽ തുടങ്ങി വിവിധ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കോയിത്തട്ട കുടുംബാരോഗ്യ കേന്ദ്രം, പഞ്ചായത്ത് ഓഫീസ് മൃഗാശുപത്രി, പോസ്റ്റ് ഓഫീസ്, കുടുംബശ്രീ സി ഡി എസ് തുടങ്ങി വിവിധ സർക്കാർ സ്ഥാപനങ്ങളിലെക്ക് എളുപ്പത്തിൽ എത്തിചേരാനാകും. പാലത്തിൻ്റെ പണി ആരംഭിച്ചതോടുകൂടി കുമ്പളപ്പള്ളി - മുർഖൻ വള്ളി റോഡ് ഗതാഗതം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. പാലം പണി പൂർത്തിയായാൽ കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂൾ, കരിമ്പിൽ ഹെസ്ക്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന നൂറ് കണക്കിന് വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്പെടുമെന്നും യോഗം അഭിപ്രായപ്പെട്ടു. വിവി രാജ്മോഹനൻ അധ്യക്ഷത വഹിച്ചു. സ്ക്കൂൾ മാനേജർ കെ വിശ്വനാഥൻ, ടി സിദ്ധിക്ക് , സിന്ധു വിജയകുമാർ, ഗിരീഷ് വി കെ ,വാസു കരിന്തളം, അമൃത പി എന്നിവർ സംസാരിച്ചു. സിനിയർ അസിസ്റ്റന്റ് ഇന്ദുലേഖ റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ജോളി ജോർജ് കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബൈജു കെ പി നന്ദിയും പറഞ്ഞു പുതിയ ഭാരവാഹികളായി ടി സിദ്ധിക്ക് (പ്രസിഡൻ്റ്), വാസു കരിന്തളം (വൈസ് പ്രസിഡൻറ്), സിന്ധു വിജയകുമാർ (മദർ പി ടി എ പ്രസിഡൻ്റ്), അമൃത പി ( മദർ പി ടി എ വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.
No comments