Breaking News

ടി.ഉത്തംദാസ് കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായി ചുമതലയേറ്റു


കാഞ്ഞങ്ങാട് : കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പിയായി ടി. ഉത്തംദാസ് ഇന്ന് ചുമതലയേറ്റു. പുല്ലൂർ സ്വദേശിയാണ്. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് മേൽപ്പറമ്പ പൊലീസ് ഇൻസ്പെക്ടറായിരുന്നു. കഴിഞ്ഞ ദിവസമാണ് ഡി.വൈ.എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ചുള്ള ഉത്തരവ് വന്നത്. ആദ്യ നിയമനം ജില്ലയിൽ തന്നെ ക്രൈംബ്രാഞ്ചിൽ ലഭിക്കുകയായിരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ എസ്.ഐ, സി.ഐ ആയിട്ടുണ്ട്.

No comments