Breaking News

കാപ്പ കേസ് പ്രതിയും കൂട്ടാളിയും അറസ്റ്റില്‍


കാപ്പ നിയമ ലംഘിക്കുകയും നാട്ടില്‍ തിരികെയെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കൊടും കുറ്റവാളിയും കൂട്ടാളിയും അറസ്റ്റില്‍. കടമ്പാര്‍ മൊറത്തണ കജക്കോടി ഹൗസിലെ മുഹമ്മദ് അസ്‌കര്‍(29), മൊറത്തണ തച്ചിറപ്പദവ് ഹൗസിലെ മുഹമ്മദ് ഹുസൈന്‍ (29) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.രാജീവും സംഘവും അറസ്റ്റ് ചെയ്തത്. മൊറത്തണയിലെ വിജനമായ സ്ഥലത്തെ കുറ്റിക്കാട്ടില്‍ പതുങ്ങിയിരിക്കുകയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച്ച രാത്രിയാണ് അറസ്റ്റിന് ആസ്പദമായ സംഭവം.

No comments