Breaking News

വെസ്റ്റ് എളേരി നാട്ടക്കല്ലിൽ ഭീതി വിതച്ച് പേയിളകിയ നായ വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്ക് കടിയേറ്റു


വെള്ളരിക്കുണ്ട് :  പേയിളകിയ നായ   വെസ്റ്റ് എളേരി പഞ്ചായത്തിലെ നാട്ടക്കൽ പ്രദേശത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി.

വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്ക് കടിയേറ്റു. തെഴുത്തിൽ കെട്ടിയ പശുവിനെയും കടിച്ചനായഓടുന്ന വഴിയിൽ കണ്ട മറ്റു നായ്ക്കളെയും കടിച്ചു. നാട്ടുകാർ സംഘടിച്ച്  പിൻതുടർന്ന് ഒടുവിൽ പേയിളകിയ നായയെ തല്ലി കൊന്നു.

ചൊവ്വാഴ്ച വൈകുന്നേരം 7 മണിയോടെ യാണ് നായയുടെ പരാക്രമം തുടങ്ങിയത്. ചീർക്കയത്തെ വീട്ടമ്മ ഷിജിയെ (40) കടിച്ച് ഓടിയ നായ നാട്ടക്കൽ കുന്നിലെ കുറുവാട്ട് വീട്ടിൽ ചന്ദ്രൻ (50) നാട്ടക്കൽ പോസ്റ്റ്‌ ഓഫീസിനടുത്ത് താമസിക്കുന്ന കോളത്തൂർ രാഗേഷ് (32) എന്നിവരെയും നാട്ടക്കല്ലിലെ കാവിപ്പുര അപ്പച്ചന്റെ തൊഴുത്തിൽ കെട്ടിയ പശുവിനെയും കടിച്ച് പരിക്കേൽപ്പിച്ചു.

പരിക്കേറ്റവർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.

കിലോ മീറ്ററുകളോളം ഭീതി വിതച്ച് ഓടിയ നായയെ ഒടുവിൽ മോതിരക്കുന്നിൽ വെച്ച് നാട്ടുകാർ തല്ലി കൊന്നു.വെസ്റ്റ് എളേരി പഞ്ചായത്തിലെ നാട്ടക്കൽ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിൽ തെരുവ് നായ ശല്യം വർദ്ധിച്ചിരിക്കുകയാണെന്നും ഇതിനെതിരെ പഞ്ചായത്ത് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നു മാണ് നാട്ടുകാരുടെ ആവശ്യം.

No comments