7.8 കിലോഗ്രാം കഞ്ചാവുമായി യുവാവ് കുമ്പള പോലീസിന്റെ പിടിയിൽ
കുമ്പള : 11.07.2024 തീയ്യതി മംഗൽപാടി ഗ്രാമത്തിൽ ബൈതല എന്ന സ്ഥലത്ത് വച്ച് കാറിൽ കടത്തുകയായിരുന്ന 7.800 കിലോ കഞ്ചാവുമായി പ്രതി പിടിയിൽ. ഷിറിയ, ഒളയം സ്വദേശി കോയന്റെ വളപ്പിൽ റൗഫ് കെ (27) ആണ് കുമ്പള പോലീസിന്റെ പിടിയിലായത്.
കാസറഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീ. ബിജോയ് പി ഐപിഎസിന്റെ മേൽനോട്ടത്തിൽ, കുമ്പള SI ശ്രീജേഷ്. കെ, സിവിൽ പോലീസ് ഓഫീസർമാരായ റെജി, മനു എ എം, ഡ്രൈവർ CPO അജീഷ് എന്നിവരടങ്ങിയ ടീമാണ് പ്രതിയെ പിടികൂടിയത്.
No comments