Breaking News

ബളാൽ ഗ്രാമപഞ്ചായത്ത്‌ വെള്ളരിക്കുണ്ടിൽ വികസന ശിൽപ്പശാല സംഘടിപ്പിച്ചു പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : തരിശ് രഹിത കുടുംബ കൂട്ടം. പൊതു ഇട പരിപാലനം. മനുഷ്യ വിഭവ പരിപാലനം. വൃത്തിയും ശുചിത്വവുമുള്ള കുടുംബ കൂട്ടം. കുടുംബത്തിന്റെ അതിർത്തി നിർണ്ണയിക്കൽ തുടങ്ങിയ വിഷയത്തിൽ ബളാൽ ഗ്രാമപഞ്ചായത്ത്‌ വികസന സമിതി ശിൽപ്പ ശാല സംഘടിപ്പിച്ചു

പഞ്ചായത്തിലെ പതിനാറു വാർഡുകളിൽ നിന്നുമുള്ള ജന പങ്കാളിത്തത്തോടെ വെള്ളരിക്കുണ്ട് മണ്ണൂർ ഓഡിറ്റോറിയത്തിൽ  നടന്ന ശിൽപ്പശാല പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷവഹിച്ചു.

ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സി. ഇ. ഒ. മദൻ മോഹൻ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷോബി ജോസഫ്. സ്ഥിരം സമിതിഅംഗങ്ങളായ ടി. അബ്ദുൽ കാദർ. മോൻസി ജോയ്. അംഗങ്ങളായ ജോസഫ് വർക്കി. ബിൻസി ജെയിൻ. ശ്രീജ രാമചന്ദ്രൻ. വിനു കെ. ആർ. ജെസ്സി ചാക്കോ. അജിത. കെ. പഞ്ചായത്ത് സെക്രട്ടറി അജയഘോഷ്. വികസനസമിതി കൺ വീനർ ജോർജ്ജ് തോമസ് എന്നിവർ പ്രസംഗിച്ചു.

No comments