"ഹരിതം വെള്ളരിക്കുണ്ട്" മാലോത്ത് കസബയിലും സ്ക്കൂളിൽ ഹൈബ്രിഡ് ഫലവൃക്ഷ തൈ വിതരണം നടത്തി
മാലോം: പരപ്പ ബ്ലോക്ക് പഞ്ചായത്തും ഹരിതം വെള്ളരിക്കുണ്ട് എന്ന സംഘടനയും ചേർന്ന് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മാലോത്ത് കസബയിൽ
ഹൈബ്രിഡ് ഫല വൃക്ഷ തൈകൾ വിതരണം നടത്തി. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് നടത്തി. സ്കൂൾ പരിസരത്ത് ഫല വൃക്ഷത്തൈകൾ നട്ടു കൊണ്ടാണ് ഉദ്ഘാടനം നടത്തിയത്. ഹരിതം വെള്ളരിക്കുണ്ട് എന്ന സംഘടന കൈമാറിയ 20 ഹൈബ്രിഡ് തൈകൾ ബളാൽ പഞ്ചായത്ത് മെമ്പർമാരായ ജെസ്സി ടോമി ,ബിനു കെ എന്നിവർ എസ് പി സി, എൻ എസ് എസ് കുട്ടികൾക്ക് കൈമാറി. പിടിഎ പ്രസിഡൻറ് സനോജ് മാത്യു, പ്രിൻസിപ്പൽ മിനി പോൾ, എച്ച് എം ഇൻ ചാർജ് ഷിജി എം ജി ,പി ടീ എ വൈസ് പ്രസിഡൻറ് കെ വി കൃഷ്ണൻ, അധ്യാപകരായ മാർട്ടിൻ ജോർജ്, രമേശൻ പി വി, സുഭാഷ് വൈ എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
No comments