Breaking News

ഓണത്തിന് പൂക്കാലമൊരുക്കാൻ ചെണ്ടുമല്ലികൃഷിയുമായി കോടോംബേളൂർ 19-ാം വാർഡ്


പാറപ്പള്ളി: ഓണത്തിന് പൂക്കാലമെന്ന പരപ്പ ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതിയിൽ കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൽ കൃഷിക്കൂട്ടം, കലവറ, ത്രിവേണി, ശിശിരം ജെ.എൽ.ജി സംഘങ്ങൾക്ക് ലഭിച്ച ചെണ്ട് മല്ലിതൈകളുടെ നടീൽ ഉൽഘാടനം പാറപ്പള്ളിയിൽ കോടോംബേളൂർ കൃഷി ഓഫീസർ കെ.വി.ഹരിത നിർവ്വഹിച്ചു.വാർഡ് മെമ്പറും വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.യോഗാധ്യാപകൻ കെ.വി. കേളു, മുൻ പഞ്ചായത്ത് മെമ്പർ പി.നാരായണൻ, കുടുംബശ്രീ എ.ഡി.എസ്സ് സെക്രട്ടറി ടി.കെ.കലാരഞ്ജിനി, സി.പി.സവിത എന്നിവർ സംസാരിച്ചു.വാർഡ് കൺവീനർ പി.ജയകുമാർ സ്വാഗതവും ജെ എൽ ജി സെക്രട്ടറി വന്ദന നന്ദിയും പറഞ്ഞു.

No comments