Breaking News

പരപ്പ ബ്ലോക്ക് ഞാറ്റുവേല ചന്തയും കർഷക സഭയും പനത്തടി പഞ്ചായത്തിൽ സംഘടിപ്പിച്ചു


പാണത്തൂർ: പരപ്പ ബ്ലോക്ക്‌  ഞാറ്റുവേല ചന്തയുടെയും കർഷക സഭയുടെയും ഔദ്യോഗിക ഉത്ഘാടനം പനത്തടി പഞ്ചായത്ത് ഹാളിൽ വെച്ച് പനത്തടി പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. പ്രസന്ന പ്രസാദ് നിർവഹിച്ചു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. പി. എം. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പരപ്പ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീ. അരുൺ ടി. ടി മുഖ്യപ്രഭാഷണം നടത്തി. പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. എം. പത്മ കുമാരി,  പനത്തടി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ലത അരവിന്ദൻ, പനത്തടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സുപ്രിയ ശിവദാസ്, പനത്തടി ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. രാധാകൃഷ്ണ ഗൗഡ, പരപ്പ ബ്ലോക്ക്‌ മെമ്പർ ശ്രീ. അരുൺ രംഗത്ത് മല, പനത്തടി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി.മഞ്ജുഷ, ശ്രീമതി. പ്രീതി കെ. എസ്, ശ്രീമതി. സൗമ്യമോൾ, ശ്രീ. ഹരിദാസ് വി. വി, ശ്രീ. ബിജു സി. ആർ, ശ്രീ. കെ. ജെ ജയിംസ്, ശ്രീമതി. രാധാ സുകുമാരൻ, ശ്രീ. കെ. കെ വേണുഗോപാൽ, ജില്ലാ കാർഷിക വികസന സമിതി അംഗം ശ്രീ. മൈക്കൾ പൂവത്താനി, സി. ഡി. എസ് ചെയർപേഴ്‌സ്ണ് ശ്രീമതി. ചന്ദ്രമതി സി. എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പനത്തടി കൃഷി ഓഫീസർ ശ്രീ. അരുൺ ജോസ് ചടങ്ങിന് സ്വാഗതവും പനത്തടി അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീ. ഗോപിനാഥ് കെ.വി നന്ദിയും അറിയിച്ചു സംസാരിച്ചു. ഞാറ്റുവേല ചന്തയോടൊപ്പം നല്ലയിനം നടീൽ വസ്തുക്കളുടെയും, ജൈവ കീട-രോഗ നിയത്രണ ഉപാദികളുടെയും വില്പനയും, SMAM പദ്ധതി രെജിസ്ട്രേഷൻ ക്യാമ്പ് ഉം സംഘടിപ്പിച്ചു. പരിപാടിയ 200 ഓളം കർഷകർ പങ്കെടുത്തു

No comments