Breaking News

കൊന്നക്കാട് വീട്ട് മുറ്റത്തേക്ക് മണ്ണിടിഞ്ഞ് വീണു മുൻകരുതലായി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു


വെള്ളരിക്കുണ്ട്: മാലോം വില്ലേജിൽ കൊന്നക്കാട് എന്ന സ്ഥലത്ത് വീട് പണിയുമ്പോൾ എടുത്തിട്ട മണ്ണ് ഇളകി രണ്ട് വീടുകളുടെ മുറ്റം ഇടിയുകയും ഒരു വീടിന്റെ വരാന്ത ഇളകിയിട്ടുമുണ്ട്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനായി സ്ഥലത്ത് ആറ് വീടുകളിലായി 22 പേരാണുള്ളത് അതിൽ 2 വീടുകളിലുള്ളവർ മുമ്പ് താമസം മാറിയിട്ടുള്ളതാണ്. ബാക്കി വരുന്ന നാല് വീടുകളിലെ ഒരു കുട്ടിയടക്കം പത്ത് പേരെ മാലോത്ത് കസബ സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചു.

മാലൊത്ത് കസബ ഗവ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് ആണ് ആളുകളെ മാറ്റി പ്പാർ പ്പി ക്കുന്നത്.. മൂത്താടിയിലെ നെല്ലിക്കാടൻ കണിച്ചി. മോതിര കല്യാണി. ബിന്തു കുട്ടൻ. ശാന്ത രാഘവൻ. ശാന്ത ജോയ് എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിൽ ഉള്ളത്. മഴകനക്കുകയാണെങ്കിൽ ഈ പ്രദേശത്ത് ഉരുൾ പൊട്ടലിനും സാധ്യതഉണ്ട്.വില്ലേജ് അധികൃതരും പോലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്...








No comments