Breaking News

പാത്തുമ്മയുടെ ആടിന്റെ കഥാപാത്രങ്ങൾ പുനർജനിച്ചു.. കൊന്നക്കാട് സ്കൂളിൽ ബഷീർ ദിനം വേറിട്ട കാഴ്ച്ചയായി


കൊന്നക്കാട് : ബഷീർ ദിനം വിവിധ പരിപാടികളോട് കൊന്നക്കാട് ഗവൺമെന്റ് എൽ പി സ്കൂളിൽ  ആചരിച്ചു. ബഷീറിനെ ഏറ്റവും ജനകീയനാക്കിയ  പാത്തുമ്മയുടെ ആടിന്റെ ദൃശ്യാവിഷ്കാരമായിരുന്നു ഇതിൽ ശ്രദ്ധേയമായത്. മുഹമ്മദ് മാർവാൻ  ബഷീർ ആയി വേഷമിട്ടപ്പോൾ സാന്ദ്ര പ്രദീപ് പാത്തുമ്മയായി. കുഞ്ഞാത്തുമ്മയും  സഹോദരങ്ങളുമായി യഥാക്രമം സഞ്ജന പി എസ്, ആരവ് പി ആർ,  സൂരജ് എസ് എന്നിവർ വേദിയിൽ എത്തി. കുട്ടികൾക്ക് ഒരു  നവ്യാനുഭവമായിരുന്നു പാത്തുമ്മയുടെ ആടിന്റെ ദൃശ്യാവിഷ്കാരം..

അധ്യാപകരായ വീണ എ വി,ശരണ്യ എസ്, മാത്യു ജോസഫ്, എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും പൂർണ്ണ പിന്തുണയുമായി സ്കൂൾ ഹെഡ്മിസ്ട്രസ് ജിൻസി ജോസഫ് ഒപ്പം ചേർന്നു.

No comments