Breaking News

കുറുഞ്ചേരി വയലിൽ നടന്ന മഴയുത്സവം നാടിൻ്റെ ഉത്സവമായി മാറി


കരിന്തളം: കുറുഞ്ചേരി മോഡേൺ ആർട്സ് &സ്പോർട്സ് ക്ലബ് ഏ കെ ജി സ്മാരക വായനശാല എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ കുറുഞ്ചേരി വയലിൽ സംഘടിപ്പിച്ച മഴയുത്സവം നാടിൻ്റെ ഉത്സവമായി മാറി പങ്കാളിത്തം കൊണ്ടും പരപാടിയിലെ വൈവിധ്യം കൊണ്ടും മഴയുത്സവം ഏറെ ശ്രദ്ധിക്കപ്പെട്ടു.   പരിപാടി വെസ്റ്റ്‌ എളേരി പഞ്ചായത്ത് പ്രസിഡന്റ്‌ ഗിരിജ മോഹനൻ  ഉദ്ഘാടനം ചെയ്തു  വാർഡ് മെമ്പർ ഇ ടി ജോസ് അധ്യക്ഷനായി . പഞ്ചായത്തംഗം  ടി വി രാജീവൻ  ആശംസ നേർന്നു  കെ സുബീഷ് സ്വാഗതവും സജിത്ത് സി നന്ദിയും പറഞ്ഞു . ഓട്ടമത്സരം, വടംവലി  ,തൊപ്പിക്കളി,കൈകൊട്ടിക്കളി  തുടങ്ങിയ പരിപാടികൾ നടന്നു വിജയികൾക്കുള്ള സമ്മാനദാനം സൈനികരായ സജീവ് തോമസ്, ശ്യാം എന്നിവർ വിതരണം ചെയ്തു.

No comments