ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മ നടത്തുന്ന ക്രിക്കറ്റ് പ്രീമിയർ ലീഗിന്റെ ലോഗോ പ്രകാശനം നടത്തി
പരപ്പ : ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന പ്രഥമ ക്രിക്കറ്റ് പ്രീമിയർ ലീഗിന്റെ ലോഗോ പ്രകാശനം ബി പി എൽ കമ്മിറ്റി ചെയർമാൻ ഷംനാസ് പരപ്പ, കൺവീനർ സാബിത് നമ്പ്യാർകൊച്ചി എന്നിവർക്ക് നൽകി കൂട്ടായ്മ ട്രഷറർ സുരേഷ് കനകപ്പള്ളി ഷാർജ സഫാരി മാളിലെ പത്തായം റെസ്റ്റോറന്റിൽ വെച്ചു നിർവഹിച്ചു. കൂട്ടായ്മ അംഗവും, മാസ്റ്റർ ഐഡിയ കമ്പനിയുടെ ഉടമയുമായ അനീഷ് അട്ടക്കണ്ടം,കൂട്ടായ്മയുടെ പ്രസിഡന്റ് ഷംസു കമ്മാടം, സെക്രട്ടറി രജീഷ് ഇടത്തോട്, എക്സിക്യൂട്ടീവ് അംഗം കമാൽ പരപ്പ എന്നിവർ സന്നിഹിതരായി.
No comments