പരപ്പ സ്വദേശിയും പ്രസിദ്ധ തെയ്യം കലാകാരനുമായ ചെറിയ കൊടക്കൽ (വ്യാളൻ 90 ) അന്തരിച്ചു
പരപ്പ : പരപ്പ പന്നിയെറിഞ്ഞുകൊല്ലി സ്വദേശിയും പ്രസിദ്ധ തെയ്യം കലാകാരനുമായ ചെറിയ കൊടക്കൽ (വ്യാളൻ 90 ) അന്തരിച്ചു ഭാര്യ പരേതയായ കമ്മാടത്തി , മക്കൾ. മാണിക്കം ( കാസർഗോഡ് )നാരായണി
കുഞ്ഞിരാമൻ , നാരായണൻ ( ഓട്ടോ ഡ്രൈവർ പരപ്പ ) , ഗോപി, കുഞ്ഞുമ്പൂ, കാർത്യായനി കണ്ണൻ ( മുൻ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പർ ) രോഹിണി.
മരുമക്കൾ : മീനാക്ഷി, ശാരദ, രാമൻ, കണ്ണൻ( റേഷൻ കട പരപ്പ) കൃഷ്ണൻ ചേമ്പേന...
നിരവധി കാവുകളിലും ക്ഷേത്രങ്ങളിലും വിഷ്ണുമൂർത്തി കോലധാരിയായിരുന്നു. ഫോക്‌ലോർ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. കക്കാട്ട് കോവിലകത്ത് നിന്നും പട്ടും വളയും നൽകി ആദരിച്ചിട്ടുണ്ട്. ശവസംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.
No comments