എസ്എസ്എഫ് കാഞ്ഞങ്ങാട് ഡിവിഷൻ സാഹിത്യോത്സവ് 20,21 ശനി, ഞായർ ദിവസങ്ങളിൽ പാണത്തൂരിൽ സാഹിത്യ പ്രഭാഷകൻ സതീശൻ എം. കെ. വെള്ളരിക്കുണ്ട് ഉദ്ഘാടനം ചെയ്യും
രാജപുരം : എസ് എസ് എഫ് 31 ആമത് എഡിഷൻ ഡിവിഷൻ സാഹിത്യോൽസവിന് പാണത്തൂർ വേദിയാകും. യൂണിറ്റ്,സെക്ടർ,ഡിവിഷൻ, മത്സരങ്ങൾക്ക് ശേഷം ജില്ല, സ്റ്റേറ്റ്, നാഷണൽ തലങ്ങളിൽ മത്സരങ്ങൾ നടക്കും.
കാഞ്ഞങ്ങാട്, നിലേശ്വരം, അജാനൂർ, പരപ്പ, പാണത്തൂർ, എന്നീ 5 സെക്ടറുകളിൽ നിന്ന് 200 ൽ അധികം മത്സരാർത്ഥികൾ 150 ഇനങ്ങളിലായി 8 കാറ്റഗറികളിലായാണ് മത്സരത്തിൽ പങ്കെടുക്കും. മൽസരങ്ങൾക്കായി 5 ഓളം സ്റ്റേജുകൾ തയ്യാറാക്കിയിട്ടുണ്ട്. പ്രഗൽഭരായ ജഡ്ജസ്സ്മാർ മത്സരം നിയന്ത്രിക്കും.ശനിയാഴ്ച രാവിലെ 10 സ്വാഗതസംഘം ചെയർമാൻ ഷിഹാബുദീൻ അഹ്സനി പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് ആരംഭം കുറിക്കും.
ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമത്തിൽ സ്വാഗതസംഘം കൺവീനർ ശുഐബ് സഖാഫി സ്വാഗതം പറയും .ചെയർമാൻ ശിഹാബുദ്ദീൻ അഹ്സനി അധ്യക്ഷത വഹിക്കും
പ്രമുഖ സാഹിത്യ പ്രഭാഷകൻ സതീശൻ എം.കെ വെള്ളരിക്കുണ്ട് ഉദ്ഘാടനം നിർവഹിക്കും
എസ്. എസ്. എഫ് കാസർഗോഡ് ജില്ലാ സെക്രട്ടറി ഇർഷാദ് കളത്തൂർ സാഹിത്യ പ്രഭാഷണം നടത്തും പ്രമുഖ കഥാകൃത്ത് ഗണേഷൻ അയറോട്ട് മുഖ്യാതിഥിയായിരിക്കും
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂർ യൂണിറ്റ് പ്രസിഡണ്ട് സുനിൽ, വ്യാപാരി വ്യവസായി സമിതി പാണത്തൂർ യൂണിറ്റ് സെക്രട്ടറി റോണി അന്തോണി, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് പി തമ്പാൻ, ജെയിംസ്, ഇബ്രാഹിം എം. ബി, രാമചന്ദ്ര സരളായ എന്നിവർ ആശംസിക്കും സാഹിത്യോത്സവ് സമിതി കൺവീനർ റിയാസ് ബദവി ഇക്ബാൽ നഗർ നന്ദി അറിയിക്കും
ഈ വർഷത്തെ കാഞ്ഞങ്ങാട് ഡിവിഷൻ സാഹിത്യോത്സവ് പാണത്തൂരിൽ നടക്കുമ്പോൾ മലയോര മേഖലയിലെ കലാപ്രേമികൾ ആവേശഭരിതരാണ്
വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന സംഗമത്തിൽ എസ്എസ്എഫ് കാഞ്ഞങ്ങാട് ഡിവിഷൻ പ്രസിഡണ്ട് ജമാൽ ഹിമമി സഖാഫി യുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോൺ പ്രസിഡണ്ട് അബ്ദുൽ ഹമീദ് മൗലവി കൊളവയൽ ഉദ്ഘാടനം നിർവഹിക്കും എസ്എസ്എഫ് നാഷണൽ സെക്രട്ടറി ഡോ. ഷെറിൻ സന്ദേശ പ്രഭാഷണം നടത്തും മടിക്കൈ അബ്ദുള്ള ഹാജി, സത്താർ പഴയ കടപ്പുറം, ബഷീർ മങ്കയം, ശിഹാബ് പാണത്തൂർ,മഹമൂദ് അംജദി പുഞ്ചാവി, സുബൈർ പടന്നക്കാട്, അബ്ദുസ്സലാം ആനപ്പാറ, ഹമീദ് അയ്യങ്കാവ് അസ്അദ് നഈമി, അബ്ദുൽ ഹമീദ് മദനി, മൊയ്തു കുണ്ടുപ്പള്ളി, ഉമ്മർ സഖാഫി,ആഷിക് ടി പി,നൗഷാദ് ചുള്ളിക്കര
ഡിവിഷൻ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഇർഫാനി സ്വാഗതവും ഡിവിഷൻ അബൂബക്കർ തോട്ടം നന്ദിയും പറയും
No comments