Breaking News

കനത്ത മഴയിലും ആവേശമായി ജില്ലാ വടംവലി മത്സരം: കുണ്ടുംകുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി


നീലേശ്വരം: ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ നടന്ന കാസർകോട് ജില്ലാ വടംവലി ചാമ്പ്യൻഷിപ്പിൽ  88 പോയിന്റുമായി കുണ്ടുംകുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ  ചാമ്പ്യന്മാരായി. 28 പോയിന്റുമായി ജി എച്ച് എസ് എസ് ബന്തടുക്കയും സെന്റ് തോമസ് എച്ച് എസ് തോമാപുരവും രണ്ടാം സ്ഥാനം പങ്കിട്ടു. 16 പോയിന്റുമായി ബാനം ഹയർസെക്കൻഡറി സ്കൂളിനാണ് മൂന്നാം സ്ഥാനം. 11 കാറ്റഗറി വിഭാത്തിലാണ് മത്സരം സംഘടിച്ചത്.

ജില്ലാ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരത്തോടെ

ജില്ലാ വടം വലി അസോസിയേഷനും, ബി.ഏ.സി. ചിറപ്പുറവും സംയുക്തമായി സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പ്    ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി ബേബി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.വി ദാമോദരൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.മനു, പ്രസ് ഫോറം പ്രസിഡൻ്റ  സേതു ബങ്കളം, സി.ഡി.എസ് ചെയർ പേഴ്സൺ പി.എം സന്ധ്യ, ജില്ലാ സ്പോർട്സ് എക്സിക്യൂട്ടീവ് അംഗം അനിൽ ബങ്കളം, അബുജാക്ഷൻ ആലാമിപ്പള്ളി , 

എന്നിവർ സംസാരിച്ചു. വടം വലി അസോസിയേഷൻ ജില്ലാ സെക്രട്ടറി രതീഷ് വെള്ളച്ചാൽ സ്വാഗതവും, സുനിൽ നോർത്ത് കോട്ടച്ചേരി നന്ദിയും പറഞ്ഞു.  വടംവലി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്  പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. വടംവലി അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കെ പി അരവിന്ദാക്ഷൻ  ട്രോഫികൾ വിതരണം ചെയ്തു. അസോസിയേഷൻ സംസ്ഥാന ജോയിൻ്റ്  സെക്രട്ടറി പ്രവീൺ മാത്യു,  കൃപേഷ് മണ്ണട്ട, റീജു മാസ്റ്റർ, ബാബു  കോട്ടപ്പാറ, രാജീവൻ ഏഴാംമൈൽ, സുനിൽ പെർലടുക്കം തുടങ്ങിയവർ മത്സരം നിയന്ത്രിച്ചു. മൽസര വിജയികൾ യഥാക്രമം:

അണ്ടർ 13 ബോയിസ്: ജിഎച്ച്എസ്എസ്  കുണ്ടംകുഴി, ജിഎച്ച്എസ് ബാനം,ജിഎച്ച്എസ്എസ് ബന്തടുക്ക .

അണ്ടർ 13 ഗേൾസ്: 

ജിഎച്ച്എസ്എസ് ബന്തടുക്ക ,

ജിഎച്ച്എസ്എസ്  കുണ്ടംകുഴി,  സ്പോർട്സ് ക്ലബ് കുണ്ടംകുഴി ,

അണ്ടർ 15 ബോയിസ്: ജി ആർ എഫ് സി വെള്ളച്ചാൽ , ജിഎച്ച്എസ്എസ്  കുണ്ടംകുഴി, ജിഎച്ച്എസ്എസ് ബന്തടുക്ക .

അണ്ടർ 15 ഗേൾസ്:

ജിഎച്ച്എസ് ബാനം,

ജിഎച്ച്എസ്എസ്  കുണ്ടംകുഴി, 

ജിഎച്ച്എസ്എസ് ബന്തടുക്ക .

അണ്ടർ 17 ബോയിസ്:

ജിഎച്ച്എസ്എസ്  കുണ്ടംകുഴി, 

സെൻറ് തോമസ് തോമാപുരം, സെൻറ് ജൂഡ്സ്  വെള്ളരിക്കുണ്ട്.

 അണ്ടർ 17 ഗേൾസ്:

ജിഎച്ച്എസ്എസ്  കുണ്ടംകുഴി, 

ജി എച്ച് എസ് എസ് ബന്തടുക്ക.അണ്ടർ 17 മിക്സഡ് :

ജിഎച്ച്എസ്എസ്  കുണ്ടംകുഴി.

അണ്ടർ 19 ബോയിസ്

ജിഎച്ച്എസ്എസ്  കുണ്ടംകുഴി, 

സെൻറ് തോമസ് തോമാപുരം, 

ജിഎച്ച് എസ് എസ് ചയ്യോത്ത്.

അണ്ടർ 19 ഗേൾസ് 

സെൻറ് തോമസ് തോമാപുരം, സെൻറ് ജൂഡ്സ് വെള്ളരിക്കുണ്ട്

, ജിഎച്ച്എസ്എസ് രാവണേശ്വരം ,

അണ്ടർ 19 മിക്സഡ് :

ജിഎച്ച്എസ്എസ്  കുണ്ടംകുഴി, 

സെൻറ് തോമസ് തോമാപുരം, ജി എച്ച് എസ് എസ് ബന്തടുക്ക. സീനിയർ വിഭാഗം വനിത: ജിഎച്ച്എസ് കുണ്ടംകുഴി. 

ഈ മാസം 20 ,21 തീയ്യതികളിൽ ആലുവയിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിൻ്റ സെലക്ഷൻ നടന്നു.

No comments