Breaking News

ഒളിമ്പിക്സിനെ വരവേറ്റ് രാവണീശ്വരത്ത് കൂട്ടയോട്ടം നടത്തി


പാരീസിൽ വച്ച് നടക്കുന്ന ലോക കായിക മാമാങ്കമായ ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും കുട്ടികൾക്ക് കതിനെ കുറിച്ച് മനസ്സിലാക്കുന്നതിനും രാവണീശ്വരം ഗവ ഹയർ സെക്കൻ്ററിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഇതിന് മുന്നോടിയായി പി ടി എ വൈസ് പ്രസിഡൻ്റ് പി. ഉണ്ണികൃഷ്ണൻ ദീപശിഖ തെളിയിച്ച് പ്രിൻസിപ്പാൾ കെ ജയചന്ദ്രൻ പ്രഥമാധ്യാപിക പി ബിന്ദു എന്നിവർക്ക് കൈമാറി. സംസ്ഥാന കായിക താരം കെ പി കാർത്തിക് ദീപശിഖ പ്രയാണത്തിന് നേതൃത്വം നൽകി. സോഷ്യൽ സർവ്വീസ് യൂണിറ്റ്, ജൂനിയർ റെഡ്ക്രോസ് , നാഷണൽ സർവ്വീസ് യൂണിറ്റ് എന്നിവർ അണിനിരന്നു. കുട്ടികൾ കായിക പ്രതിജ്ഞ എടുത്തു. കായികാധ്യാപിക ലീമ സെബാസ്റ്റ്യൻ   നേതൃത്വം നൽകി.

No comments