മണ്ണിടിച്ചിൽ: ഷൊർണ്ണൂർ-പാലക്കാട് റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു
പാലക്കാട്: ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് ഷൊർണ്ണൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള തീവണ്ടി സർവീസുകൾ താത്ക്കാലികമായി നിർത്തി. മാന്നനൂരിൽ പാളത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലാണ് കാരണം.വീഴ്മലയിലുണ്ടായ ഉരുൾപൊട്ടലിൽ മലവെള്ളം കുത്തിയൊഴുകി ദേശീയപാത അണയ്ക്കപ്പാറയിൽ റോഡ് മുങ്ങി ഗതാഗത തടസ്സമുണ്ടായി. മംഗലം ഗോവിന്ദാപുരം പാതയിൽ ചിറ്റിലഞ്ചേരിക്ക് സമീപം വലിയ വെള്ളക്കെട്ടുണ്ടായതിനാൽ ഈ റോഡിലൂടെയുള്ള ബസ് സർവീസ് പൂർണമായും നിർത്തിവച്ചു.
No comments