ഉദുമയിൽ റെയിൽപ്പാളത്തിൽ തെങ്ങ് പൊട്ടിവീണു
ഉദുമ പള്ളം റെയില്‍വെ പാളത്തിലേക്ക് തെങ്ങ് പൊട്ടി വീണു, ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള വൈദ്യുതി ലൈനും തകര്‍ന്ന് പാളത്തില്‍ വീണു. കണ്ണൂര്‍ ഭാഗത്തേക്ക് ചരക്ക് വണ്ടി കടന്ന് പോയതിന് തൊട്ടു പിന്നാലെയാണ് തെങ്ങ് പാളത്തിലേക്ക് വീണത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12-30-ഓടെയാണ് സംഭവം. റെയില്‍വെയുടെ സാങ്കേതിക വിദഗ്ധരും അഗ്നിരക്ഷാ സേനയും ബേക്കല്‍ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്.
മറ്റൊരു സംഭവത്തിൽ തീവണ്ടിക്ക് മുകളില്‍ തെങ്ങോല വീണതിനെ തുടര്‍ന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ:ആര്‍.ബിന്ദു ഒരു മണിക്കൂറോളം വഴിയില്‍ കുടുങ്ങി. നിസാമുദ്ദീന്‍ എക്സ്പ്രസിലെ യാത്രക്കിടെ വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെ കോട്ടിക്കുളത്ത് എത്തിയപ്പോഴായിരുന്നു സംഭവം. വൈദ്യുതി ലൈനിലും തട്ടിക്കിടന്ന ഓലയാണ് വില്ലനായത്. പിന്നീട് ചെറുവത്തൂരില്‍ നിന്നും സാങ്കേതിക വിദഗ്ധരെത്തി ഓല നീക്കിയതിന് ശേഷമാണ് തീവണ്ടി യാത്ര തുടര്‍ന്നത്.
No comments