Breaking News

നീലേശ്വരം പള്ളിക്കര മേൽപ്പാലത്തിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ വയോധികൻ മരണപ്പെട്ടു;  മകന് പരിക്ക് ഇന്നലെ അർദ്ധരാത്രിയാണ് സംഭവം


നീലേശ്വരം പള്ളിക്കര മേൽപ്പാലത്തിൽ ബൈക്കിനു പിറകിൽ കാറിടിച്ച് വയോധികൻ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മകനെ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിക്കൂർ സ്വദേശി ഹമീദ്(67) ആണ് മരണപ്പെട്ടത്. മകൻ ഫൈസലിനെയാണ് (40) ഗുരുതരമായ പരിക്കുകളോടെ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. ഇവർ സഞ്ചരിച്ച ബൈക്കിന് പിറകിൽനിന്നും വന്ന കാറിടിച്ചു തെറിപ്പിക്കുകയായിരുന്നു. കാർ നിർത്താതെ ഓടിച്ചുപോയി. പരിക്കേറ്റ ഇരുവരെയും ഉടൻ തേജസിനെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായ പരിക്കുകളോടെ കണ്ണൂരേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ എത്തും മുമ്പേതന്നെ ഹമീദ് മരണപ്പെട്ടു. മംഗലാപുരത്തെ ബന്ധുവീട്ടിൽ പോയി ഇരിക്കൂറിലെ വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്നു അപകടത്തിൽപ്പെട്ട പിതാവും മകനും.

No comments