'വയനാടിനൊരു കൈത്താങ്ങ്' കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് എഡിഎസ് നേതൃത്വത്തിൽ അവശ്യസാധനങ്ങൾ ശേഖരിച്ച് നൽകി
കരിന്തളം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുമ്പളപ്പള്ളി 13-ാം വാർഡ് എഡിഎസ് നേതൃത്വത്തിൽ വയനാടിനൊരു കൈത്താങ്ങ് നൽകുന്നതിനായി അവശ്യസാധനങ്ങൾ നീലേശ്വരം ജനമൈത്രി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. കുമ്പളപ്പള്ളി വാർഡിലെ 23 കുടുംബശ്രീ അയൽക്കൂട്ടങ്ങളും ഒരുപോലെ കൈകോർത്തുകൊണ്ട് നടത്തിയ പ്രവർത്തനത്തിൽ പുല്ലുമല വീ - വൺ ഫുട്ബോൾ ടീം കൂട്ടുകാരും പങ്കുചേർന്നു. വാർഡ് മെമ്പർ കെ വി ബാബു ADS പ്രസിഡണ്ട് ശ്രീജ കെ വി, എഡിഎസ് അംഗങ്ങളായ രമ എം, തങ്കമണി പി, രജിതാ സുരേഷ്, വിജി എം, ഷൈലജ സുരേഷ്
കൂടാതെ അയൽക്കൂട്ട അംഗങ്ങളായ ബിന്ദു ടി വി,ഭാഗീരഥി, ഷൈലജസജി, വാർഡ് വികസന സമിതിയംഗം ഗിരീഷ് വികെ എന്നിവർ എല്ലാവർക്കും വേണ്ടി ഈ ഉദ്യമത്തിന് നേതൃത്വം നൽകി.
No comments