Breaking News

വെൽഡിങ് തൊഴിലാളിയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു പാണത്തൂർ കല്ലപ്പള്ളി സ്വദേശി ദീക്ഷിത് (26) ആണ് മരിച്ചത്


പാണത്തൂർ: വെൽഡിങ് തൊഴിലാളിയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കല്ലപ്പള്ളി സോമയ്യ ഗൗഡ കലാവതി ദമ്പതികളുടെ മകൻ വിളിയാർ വീട്ടിൽ ദീക്ഷിത് (26) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് പുത്തൂരിലെ ജോലിസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിട്ടില്ല. സഹോദരൻ: മോക്ഷിത്. സംസ്കാരം ഇന്ന് കാലത്ത് വിട്ടുവളപ്പിൽ.

No comments