Breaking News

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ലോക്കൽ ഗവ. മെമ്പേഴ്സ് ലീഗ് ഭീമനടിയിൽ ഒപ്പുമതിൽ പ്രതിഷേധ സംഗമം നടത്തി


ഭീമനടി: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തിക വർഷം ബജറ്റ് വിഹിതം പൂർണ്ണമായി അനുവദിക്കാത്തതിനാൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉണ്ടായ ഗുരുതരമായ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്  യാതൊരു നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച്‌ ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ്  സംസ്ഥാന വ്യാപകമായി  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മുമ്പിൽ നടത്തിയ ഒപ്പു മതിൽ പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് ഭീമനടി ബസ്റ്റാൻ്റ് പരിസരത്ത്  നടന്ന ഒപ്പു മതിൽ പ്രതിഷേധ സംഗമം , വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ഏ.വി.അബ്ദൽകാദർ ഉദ്‌ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് പി. സി.ഇസ്മായിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം.വി.ലിജിന.ജയിംസ്. ആരോഗ്യ വിദ്യാഭ്യാസ  സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ.തങ്കച്ചൻ. പഞ്ചായത്ത് മുസ്‌ലിംലീഗ് സെക്രട്ടറി .അഹമ്മദ്കുഞ്ഞി,അബ്ദുൽറഹ്മാൻ മാസ്സർ, പി.ഹമീദ് ഹാജി.പി.കെ.ലത്തിഫ്,ഉമ്മർമൗലവി, പി.കെ. കരിം മൗലവി,എം.ഉസ്മാൻ.  കെ.പി.അഹ്‌മദ്‌. തുടങ്ങിയവർ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് അംഗം റൈഹാനത്ത് ടീച്ചർ നന്ദി പറഞ്ഞു.

No comments